
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം നടക്കുന്നത് മൂന്നാം തവണ. 1983ലാണ് എകെജി സെന്ററിന് നേരെ ആദ്യമായി ബോംബാക്രമണം നടക്കുന്നത്. അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം നടന്നത്. പാളയത്തെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത്.
1991ല്‍ എകെജി സെന്ററിന് മുന്നില്‍ പൊലീസുകാരുടെ വെടിയുതിര്‍പ്പും നടന്നിട്ടുണ്ട്. ആദ്യ രണ്ട് അതിക്രമങ്ങളും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ആ സമയത്ത് കെ കരുണാകരനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. എന്നാൽ ഇത്തവണ ആക്രമണം നടന്നത് സിപിഎം ഭരിക്കുമ്പോളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
19830ൽ നടന്ന ആക്രമണം മുതിര്‍ന്ന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍കൂട്ടി ആസൂത്രണം ചെയ്തായിരുന്നു എന്ന് സിപിഎം ആരോപിച്ചിരുന്നു. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് മുദ്രാവാക്യം വിളിക്കാതെ പ്രകടനമായി എത്തിയ അക്രമികള്‍ സ്പെന്‍സര്‍ ജങ്ഷനിലേക്ക് കടന്നയുടന്‍ തിരിഞ്ഞുവന്നാണ് തുരുതുരാ ബോംബെറിഞ്ഞതെന്നായിരുന്നു ആക്ഷേപം.
ബോംബെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ട അക്രമികള്‍ അഭയംതേടിയതും കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ചെന്നിത്തലയുടെയും ബെന്നിബഹനാന്റെയും മുറിയിലായിരുന്നു. അക്രമികള്‍ക്ക് പിന്നാലെ ഓടിയ എകെജി സെന്റര്‍ ഓഫീസ് ജീവനക്കാര്‍ക്ക് എംഎല്‍എ ഹോസ്റ്റലിലെ റിസപ്ഷനില്‍വച്ച് രണ്ടുപേരെ പിടികൂടാനായി.
1991ല്‍ എ കെ ജി സെന്ററിന് മുന്നില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു എന്നാണ് സിപിഎം പറയുന്നത്. പാര്‍ട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോള്‍ പൊലീസ് എ കെ ജി സെന്ററിന് നേരെ വെടിയുതിര്‍ത്തു. അക്രമത്തെ തള്ളിപ്പറയാന്‍ പോലും അന്ന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ആക്രമണം നടന്നിരിക്കുന്നതെന്ന് സിപിഎം പറയുന്നു.
അതേസമയം, ഇന്നലെ എകെജി സെന്ററിന് നേരെ നടന്ന ആക്രമണസംഭവത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നാണ് സിപിഐഎം നിര്‍ദേശം. ”സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എ.കെ.ജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം.”-പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
യു.ഡി.എഫും, ബി.ജെ.പിയും എല്ലാ വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എ.കെ.ജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു..
‘അതിഭയങ്കര ശബ്ദമായിരുന്നു കേട്ടത്. കോണ്‍ഗ്രസുകാര്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ ബാക്കി പത്രമാണിത്. കോണ്‍ഗ്രസിന്റെ പുതിയ കൂട്ടുക്കെട്ട് ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അവരുടെ ലക്ഷ്യം ഓഫീസ് തന്നെയായിരുന്നു. കോണ്‍ഗ്രസ് അറിയാതെ ഇത് നടക്കില്ല. ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തണം. സെമി കേഡറിന്റെ പുതിയ പതിപ്പായി വേണം ഇതിനെ കാണാന്‍.”- ഇപി പറഞ്ഞു.’
‘എകെജി സെന്റര്‍ എന്ന് പറയുന്നതിന് വലിയ വൈകാരികതയുണ്ട്. കേരളത്തിലെ ജനങ്ങള്‍ വളരെ വൈകാരികമായി അടുപ്പം പ്രകടിപ്പിക്കുന്ന സ്ഥലമാണ് സെന്റര്‍. അതിന് നേരെ ബോംബാക്രമണം നടക്കുന്നത് അത്യന്തം പ്രകോപനം സൃഷ്ടിക്കുന്ന കാര്യമാണ്. പ്രകോപനം സൃഷ്ടിക്കുക മാത്രമാണ് ലക്ഷ്യം. ശക്തമായ പ്രതിഷേധം ഉയരണം.
സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരത്തിന് അടിമപ്പെട്ട് പോകരുത്. ഒരുതരത്തിലുമുള്ള അനിഷ്ടസംഭവങ്ങളും ഉണ്ടാവരുത്. പ്രതിഷേധ പ്രകടനത്തിന് അപ്പുറം മറ്റൊന്നും ഉണ്ടാകാതിരിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ ശ്രദ്ധിക്കണം.”-എ വിജയരാഘവന്‍ പറഞ്ഞു.
സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഉണ്ടായതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.എകെജി സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലാണ് ബോബു വീണത്. ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.