play-sharp-fill
എകെജി സെന്റര്‍ ആക്രമണ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍

എകെജി സെന്റര്‍ ആക്രമണ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: എകെജി സെന്റർ ആക്രമണ കേസില്‍‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.

തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്.
വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈല്‍ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈല്‍ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സുഹൈലിനെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവയ്‌ക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡല്‍ഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.