എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു; മുഖ്യസൂത്രധാരന്‍ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.

പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആക്രമണം നടത്താന്‍ വാഹനം എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണ്‍ 30 ന് രാത്രി 11.35 ഓടെയാണ് ഒരാള്‍ എകെജി സെന്ററിന് താഴെയുള്ള പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.