തിരുവനന്തപുരം എ.കെ.ജി സെന്റർ ആക്രമണം; സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന് പൊലീസ്; സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലായെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം; എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇയാൾ ആദ്യം സ്ഥലം നിരീക്ഷിച്ചതിന് ശേഷമാണ് ബോംബേറ് നടന്നതെന്നാണ് പൊലീസ് നിഗമനം. എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു.

സഞ്ചരിച്ചത് ചുവന്ന സ്കൂട്ടറിലാണെന്നും പൊലീസ് വ്യക്തമാക്കി. വഴിയില്‍ വെച്ചാണ് സ്ഫോടക വസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്ഫോടകവസ്തു എറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.കെ.ജി സെന്റര്‍ ബോംബേറുമായി ബന്ധപ്പെട്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

പ്രകോപനപരമായി പോസ്റ്റിട്ടയാളെയാണ് വിളിച്ചു വരുത്തിയത്. നിര്‍മ്മാണ തൊഴിലാളിയാണിയാള്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട 20 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ്‌ അക്രമി തിരികെ മടങ്ങിയത്‌ ഒന്നര മിനിറ്റിനുള്ളിലാണ്. കൃത്യമായ പരിശീലനത്തോടെയും ആസൂത്രണത്തോടെയും നടത്തിയ ആക്രമണമെന്ന വിലയിരുത്തലിനെ ശരിവയ്‌ക്കുന്നതാണ്‌ പൊലീസ്‌ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ.

ഇത്തരം വസ്‌തുക്കൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചവരാണ്‌ അക്രമത്തിനു പിന്നിലെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. രാത്രി 11.23നാണ്‌ അക്രമി സ്കൂട്ടറിൽ എ കെ ജി സെന്ററിന്‌ മുന്നിലെത്തിയത്‌. സ്കൂട്ടർ നിർത്തി കൈയിൽ കരുതിയിരുന്ന ബോംബ്‌ എറിഞ്ഞ്‌ തിരികെ മടങ്ങാനെടുത്തത്‌ ഒരു മിനിറ്റും 32 സെക്കൻഡും മാത്രം.