video
play-sharp-fill

അക്ഷരയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി;കണ്ടെത്തിയത് മരിച്ച നിലയിൽ;  സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി  കോമ്പൗണ്ടില്‍ പത്തൊൻപതുകാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

ബത്തേരി: കാണാതായ പൊൺകുട്ടിയെ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെയും വിദ്യയുടെയും മകൾ പത്തൊൻപതുകാരിയായ അക്ഷരയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന ‘അമ്മയും കുഞ്ഞും’ ബ്ലോക്കിന്റെ കെട്ടിടത്തിന്റെ സമീപത്തായാണ് അക്ഷരയെ ഞായറാഴ്ച വൈകീട്ട് നാലരയോടെ വീണുകിടക്കുന്നതായി കണ്ടെത്തിയത്. ആശുപത്രി അധികൃതരും പോലീസും സ്ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷരയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയില്‍ ബത്തേരിയില്‍ തന്നെ ഉണ്ടെന്ന് മനസ്സിലാക്കി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം.