തൃശ്ശൂരിലും, കൊല്ലത്തും ഉള്ള ആകാശപാത പദ്ധതിക്ക് കോട്ടയത്ത് മാത്രം നിർമ്മാണ പ്രതിസന്ധി നേരിടുന്നത് കോട്ടയത്തിന്റെ എംഎൽഎ യുഡിഎഫുകാരൻ ആയതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല

Spread the love

 

കോട്ടയം: തൃശ്ശൂരിലും, കൊല്ലത്തും ഉള്ള ആകാശപാത പദ്ധതിക്ക് കോട്ടയത്ത് മാത്രം നിർമ്മാണ പ്രതിസന്ധി നേരിടുന്നത് കോട്ടയത്തിന്റെ എംഎൽഎ യുഡിഎഫുകാരൻ ആയതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫ് ​എം.എൽ.എ മാരോട്​
സർക്കാരിന്​ ചിറ്റമ്മനയമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ ആകാശപ്പാതയ്ക്ക് സമീപം കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശപാത പൊളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രീയമായും സാങ്കേതികമായും ഉള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ഗവൺമെന്റ് മാറി എന്നതുകൊണ്ട് പദ്ധതി വേണ്ട എന്ന് വയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എം.എൽ.എമാരുടെ വീട്ടിലേക്കല്ല, മുഖ്യമന്ത്രിയുടെ വസതി​യിലേക്കാണ്​ സമരം നടത്തേണ്ടതെന്നും ഇതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഭരണം മുമ്പ് ഉണ്ടായിട്ടില്ലെന്നും രമേ​ശ്​ ചെന്നിത്തല പറഞ്ഞു.

കേരള കോൺഗ്രസ്​ ചെയർമാൻ പി.ജെ ജോസഫ്​, അഡ്വ.കെ.ഫ്രാൻസിസ് ​ജോർജ്​ എം.പി, എം.എൽ.എമാരായ മാണി സി.കാപ്പൻ, അഡ്വ. മോൻസ്​ ജോസഫ്, അഡ്വ. ചാണ്ടി ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.