
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്‍മാരില്‍ ഒരാളാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ ഊണിലും ഉറക്കത്തിലും പോലും എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതായിരുന്നു ചിന്ത. തന്നെ തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗക്കിടക്കയില്‍ പോലും ജനങ്ങളെ എങ്ങനെ സഹായിക്കാം എന്നു ചിന്തിക്കുന്നതാണ് അദ്ദേഹത്തിന്റെ സന്തോഷം. കേരളത്തിന്റെ വികസനത്തിനു ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത നേതാവാണ‌്.
എന്റെ പൊതുജീവിതത്തില്‍ എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ഉമ്മന്‍ചാണ്ടിയുടെ മരണമാണ്. എന്റെ കുടുംബത്തിനുണ്ടായ നഷ്ടവും ഈ വേര്‍പാടാണ്. എന്റെ കുടുംബജീവിതത്തിനു കാരണക്കാരന്‍ ആണ് അദ്ദേഹം, ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ് എന്റെ ഭാര്യയെ കണ്ടെത്തിയത്.
കെഎസ്‍യു, യൂത്ത്കോണ്‍ഗ്രസ്, കോണ്‍ഗ്രസ് അങ്ങനെ സംഘടനകളെയെല്ലാം ശക്തിപ്പടുത്താന്‍ ഏറ്റവും സംഭാവന ചെയ്ത നേതാവ്. എല്ലാറ്റിനുമപ്പുറം ഞാനെല്ലാം തുറന്നു പറയുന്ന ഒരേയൊരു സുഹൃത്താണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കു തുല്യന്‍ ഉമ്മന്‍ചാണ്ടി മാത്രമെന്നും എ കെ ആന്റണി അനുസ്മരിച്ചു.