play-sharp-fill
അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നടി നേഹ അയ്യർ

അകാലത്തിൽ വേർപിരിഞ്ഞ പ്രിയതമന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നടി നേഹ അയ്യർ

സ്വന്തം ലേഖിക

അകാലത്തിൽ വേർപ്പെട്ടുപോയ തന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനത്തിൽ മകന് ജന്മം നൽകി നേഹ അയ്യർ. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്ക് മകൻ പിറന്നതായി നേഹ അറിയിച്ചത്. പ്രിയതമന്റെ വേർപാടിന്റെ ഹൃദയം നുറുങ്ങുന്ന വേദനയിൽ കൂട്ടായി മകൻ എത്തിയതോടെ സന്തോഷവതിയാണ് നേഹ.

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. ഭർത്താവിന്റെ വിയോഗത്തെക്കുറിച്ചുളള നേഹയുടെ പോസ്റ്റ് ആരെയും കരയിപ്പിക്കുന്നതായിരുന്നു. `ഹൃദയത്തിൽ താങ്ങാനാവാത്ത മുറിവുമായി തന്റെ പ്രിയപ്പെട്ടവൻ കടന്നുപോയി. പിരിയാത്ത മനസ്സുമായി 15 വർഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ തോന്നുന്ന ഈ ശൂന്യത നിർവ്വചിക്കാനാവാത്തതാണ്. ആ വേദനയിലും എനിക്ക് കരുത്ത് പകർന്ന എന്റെ പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി’. ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുളളിൽ ഒരു ജീവൻ തുടിക്കുന്നുവെന്ന വിവരം നേഹ അറിയുന്നത്. ഈസ്റ്റർ ദിനത്തിലാണ് താൻ ഗർഭിണിയാണെന്ന വിവരം നേഹ പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബറിൽ കുഞ്ഞ് പിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ട് ദിവസം മുമ്പേ തന്നെ അവൻ എത്തി. അതും പ്രിയപ്പെട്ടവന്റെ ജന്മദിനത്തിൽ ലഭിച്ച സമ്മാനം പോലെ.
മലയാളത്തിൽ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലൂടെയാണ് നേഹ ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനരംഗം കണ്ടവരാരും നേഹയെ മറക്കാനുമിടയില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുളള അഭിനയവുമാണ് നേഹയെന്ന നടിയെ വ്യത്യസ്തമാക്കിയത്.

 

Tags :