
കോട്ടയം: അകലക്കുന്നം സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം കാർഷികവികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.
ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ മികവുറ്റതാക്കുന്നതോടെ കൃഷിഭവനുകൾ കൂടുതൽ സ്മാർട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിഭവനെ ആശ്രയിക്കുന്നവർക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനാകണം. കർഷകരുടെ അടുത്തേക്കെത്തി ആശയവിനിമയം നടത്തുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരമാർഗം കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് കൃഷി ഉദ്യോഗസ്ഥർ പിന്തുരടേണ്ടതെന്ന് മന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂവത്തിളപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്ലാൻറ് ഹെൽത്ത് ക്ലിനിക്കിന്റെയും റബർ ഗ്രോബാഗ് പച്ചക്കറി പദ്ധതിയുടെയും ലോഗോപ്രകാശനവും പ്രദർശനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൈവിതരണവും നടത്തി.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായറുകുളം, ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ്, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, അശോക് കുമാർ പൂതമന, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ, മുൻ സ്ഥിരംസമിതി അധ്യക്ഷ ടെസി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ആൻറണി, സീമ പ്രകാശ്, സിജി സണ്ണി, ജോർജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, ജീനാ ജോയി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, നോഡൽ ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ തോമസ്, ഡെപ്യൂട്ടി ഡയറക്ടർ നിഷ മേരി സിറിയക്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്നേഹലത മാത്യൂസ്, അകലക്കുന്നം കൃഷി ഓഫീസർ ഡോ.രേവതി ചന്ദ്രൻ, പാമ്പാടി കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ട്രീസ സെലിൻ ജോസഫ്, നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ ലൗലി റോസ്,റബ് ഫാം അധ്യക്ഷൻ ജേക്കബ് മാത്യു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി മാത്യു ഈരൂരിക്കൽ, ബിജു പറമ്പകത്ത്, ജയ്മോൻ പുത്തൻപുരയ്ക്കൽ, എം.എ. ബേബി മുണ്ടൻകുന്ന്, ജയകുമാർ കാരിയ്ക്കാട്ട്, വി.പി. ഫിലിപ്പ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.