
കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ല’; അനിൽ ആന്റണിയുടെ ബിജെപി അംഗത്വത്തെക്കുറിച്ച് പ്രതികരണം; എ കെ ആന്റണി വൈകിട്ട് മാധ്യമങ്ങളെ കാണും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനില്‍ ആന്റണി ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് തുടരവെ പ്രതികരണവുമായി എ കെ ആന്റണി. കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി പ്രതികരിച്ചു. വൈകിട്ട് അദ്ദേഹം മാധ്യമങ്ങളെ കാണും. ബിജെപി ആസ്ഥാനത്തെത്തിയാണ് അനിൽ ആൻറണി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് അനിലിനൊപ്പം കെ സുരേന്ദ്രനുമുണ്ടായിരുന്നു. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചതായി അനില്‍ ആന്റണി അറിയിച്ചു.
മകന്‍ അനില്‍ ആന്റണിയുമായി ഏറെക്കാലമായി രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്ന് എകെ ആന്റണി വ്യക്തമാക്കിയിരുന്നു. തന്നോടൊപ്പമല്ലെന്നും, അനില്‍ ഡല്‍ഹിയിലാണ് താമസിക്കുന്നതെന്നും ആന്റണി പറഞ്ഞു.. വാര്‍ത്താസമ്മേളനത്തില്‍ അനില്‍ ആന്റണിക്കെതിരെ എ കെ ആന്റണി നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുമ്പ് അനില്‍ ആന്റണി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചപ്പോഴെല്ലാം എ കെ ആന്റണി നിശബ്ദത പാലിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം അനില്‍ ആന്റണി ഉന്നയിച്ചിരുന്നു. മോദിക്കെതിരായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി വിവാദത്തെത്തുടര്‍ന്നാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിയുന്നത്.