
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസ് രക്ഷപ്പെടണമെന്ന് ജനം മുഴുവൻ ആഗ്രഹിച്ചാലും നേതൃത്വം സമ്മതിക്കില്ല.
എ.കെ ആൻ്റണി, പി.ജെ കുര്യൻ, വയലാർ രവി, കെ വി തോമസ്, രമേശ് ചെന്നിത്തല തുടങ്ങി കോൺഗ്രസിലെ യുവതുർക്കികൾ പ്രവർത്തകരെ ആവേശ ഭരിതരാക്കുന്ന പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മും സിപിഐയുമൊക്കെ പ്രായപരിധി കഴിഞ്ഞവരെ നേതൃസ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്തി യുവാക്കൾക്ക് അവസരം നല്കുമ്പോൾ കോൺഗ്രസിൽ കുഴിയിലോട്ട് കാല് നീട്ടിയാലും അധികാരം വേണമെന്നാണ് ചിലർക്ക് ആഗ്രഹം. കോൺഗ്രസ് തകർന്നടിയുന്നതിൻ്റെ പ്രധാന കാരണവും ഇതുതന്നെ.
കെ വി തോമസിനെ പോലെയുള്ള പടുകിളവന്മാർ കോൺഗ്രസിൽ സീറ്റിന് വേണ്ടി കടിപിടിയിലായിരുന്നു. രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷിച്ചെങ്കിലും കിട്ടാതെ വന്നതിനെ തുടർന്നാണ് ഇടതുപക്ഷത്തേക്ക് ചാടാൻ തുടങ്ങിയത്.
നീണ്ട ഡല്‍ഹി വാസം കഴിഞ്ഞ് തിരിച്ചെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആൻ്റണിയെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡൻ്റ് പാലോട് രവി മാത്രമാണ് വിമാനത്താവളത്തിലുണ്ടായിരുന്നത്. ഇത് ആൻറണിയേ പോലുള്ളവർ ഇനിയെങ്കിലും തിരിച്ചറിയണം.
അതേസമയം ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് ആൻ്റണി വ്യക്തമാക്കി. ഇപ്പോള്‍ 81 വയസ്സായി. ഇപ്പോഴത്തെ പ്രായമനുസരിച്ച് എന്നെക്കൊണ്ട് കഴിയുന്ന എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം.
കഴിഞ്ഞ ആറ് വർഷം രാജ്യസഭാ എം പിയായിരുന്ന് നിരവധി കാര്യങ്ങൾ കേരളത്തിന് വേണ്ടി ചെയ്യാമെന്നിരിക്കെയാണ് ഒറ്റയക്ഷരം പോലും രാജ്യസഭയിൽ മിണ്ടാതെ ആൻ്റണി ഇരുന്നത്. ഇനി കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതുകൊണ്ട് തന്നെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ആൻ്റണിക്ക് താല്പര്യം