ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു ; സിനിമാ പ്രൊമോഷനിടെ യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർ​ഗീസ്

Spread the love

കോഴിക്കോട്: സിനിമാ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികരണവുമായി നടൻ അജു വർ​ഗീസ്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്നും, ലജ്ജ തോന്നുന്നു എന്നും കുറിച്ചുകൊണ്ടാണ് അജു വർ​ഗീസ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടി തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും ഇതേ അനുഭവുമുണ്ടായെന്നും അവര്‍ പ്രതികരിച്ചെന്നും പറയുന്നു. നടിമാരിലൊരാള്‍ അതിക്രമം നടത്തിയെ ആള്‍ക്ക് നേരെ കൈ വീശുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

നടിയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണർ മാളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്തീരാങ്കാവ് പോലീസിന് സിനിമയുടെ നിർമാതാക്കളാണ് ഇ-മെയിൽ വഴി പരാതി അയച്ചത്. അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ കണ്ണൂരും മറ്റൊരാൾ എറണാകുളത്തുമാണ് താമസിക്കുന്നത്. ഇവരുടെ മൊഴിയെടുക്കുന്നതിനായി ഒരു വനിതാ സി.ഐ കണ്ണൂരിലേക്കും വനിതാ എസ്.ഐ എറണാകുളത്തേക്കും തിരിച്ചിട്ടുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസെടുക്കുമെന്നാണ് റിപ്പോർട്ട്.