video
play-sharp-fill

അജ്‌മേർ ദർഗ സ്‌ഫോടനക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ

അജ്‌മേർ ദർഗ സ്‌ഫോടനക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ

Spread the love

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അജ്‌മേർ ദർഗ സ്‌ഫോടനക്കേസിൽ പ്രതിയായ മലയാളി ഒളിവിൽ കഴിഞ്ഞത് സന്യാസിവേഷത്തിൽ. പ്രതിയായ സുരേഷ് നായർ ‘ഉദയ് ഗുരുജി’ എന്നപേരിലാണ് കഴിഞ്ഞ 11 വർഷക്കാലം കഴിഞ്ഞത്. ഭറൂച്ചിൽ നർമദാപരിക്രമത്തിന് ഇയാൾ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ഗുജറാത്ത് ഭീകരവിരുദ്ധസേന ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ എൻ.ഐ.എ.യ്ക്ക് കൈമാറി.

2007 ഒക്ടോബർ 11-ന് രാജസ്ഥാനിൽ അജ്‌മേറിൽ മൂന്നുപേരുടെ മരണത്തിനും 17 പേരുടെ പരിക്കിനും കാരണമായ സ്‌ഫോടനത്തിന് ബോംബുകൾ എത്തിച്ചെന്ന ആരോപണമാണ് സുരേഷ് നായർ നേരിടുന്നത്. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയാണ് ഗുജറാത്തിലെ സ്ഥിരതാമസക്കാരനായ ഇയാൾ. പൊലീസ് തിരയുന്നതായി വിവരം ലഭിച്ചപ്പോൾ ഖേദ ഡാകോറിലെ വീടുവിട്ടു. രണ്ടു വർഷത്തിനുശേഷം അച്ഛൻ ദാമോദരൻ നായർ മരിച്ചപ്പോളും വീട്ടിലെത്തിയില്ല. പ്രതിയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കേസിന്റെ വിചാരണയും കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group