play-sharp-fill
അജിതൻ്റെ പുതിയ ചിത്രം “വരാൽ ” ചിത്രീകരണമാരംഭിക്കുന്നു

അജിതൻ്റെ പുതിയ ചിത്രം “വരാൽ ” ചിത്രീകരണമാരംഭിക്കുന്നു

അജയ് തുണ്ടത്തിൽ
പ്രേക്ഷക ശ്രദ്ധയാകർഷിച്ച “നല്ല വിശേഷം ” എന്ന ചിത്രത്തിന് ശേഷം അജിതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരാൽ എന്ന് പേരിട്ടു. പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ താരത്തിനൊപ്പം നല്ല വിശേഷത്തിലെ നായകൻ ശ്രീജി ഗോപിനാഥൻ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു – മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ് കെ വില്വൻ, അജയൻ കടനാട് എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് വിനു തോമസ്, സുജിത് നായർ എന്നിവരാണ്: ഗാനരചന – സന്തോഷ് വർമ്മ. താരനിർണ്ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിലാണ്. വരാൽ 2020 ജനുവരിയിൽ റിലീസ് ചെയ്യും