എങ്ങനെയോ വലിഞ്ഞുകയറി ചെന്നത് ലാസ്റ്റ് കംപാർട്ട്‌മെന്റിൽ, ഞാനും കുറച്ച് ഭയ്യമാരും മാത്രം ; ഒരു മിനുട്ട് കൊണ്ട് ലെഗേജ് എല്ലാമെടുത്ത് അവരെന്ന സ്ലീപ്പർ വരെ എത്തിച്ചു ;ആ അഞ്ചുപേരില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ മറ്റെവിടെയോ ആയിരുന്നേക്കാം : തനിച്ചുള്ള ട്രെയിൻ യാത്രയെക്കുറിച്ച് യുവതിയുടെ വൈറൽ കുറിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് ഇതര സംസ്ഥാനക്കാർ മാത്രമുള്ള കംപാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിപ്പോയ അനുഭവം പങ്കുവെച്ച് യുവതി. തനിച്ചുള്ള ട്രെയിൻ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് അജിത മോഹനൽ.
ട്രെയിൻ യാത്രയിൽ ആ അഞ്ചു പേരില്ലാരുയിന്നെങ്കിൽ ഒരുപക്ഷെ താൻ മറ്റെവിേെയാ ആയിരുന്നേക്കാം അല്ലെങ്കിൽ, തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം എന്നുമാണ് അജിത കുറിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
തനിച്ചു യാത്ര ചെയ്യാനും ഒരു ധൈര്യമൊക്കെ വേണമെന്ന് അടുത്തിരുന്ന അങ്കിൾ പറഞ്ഞപ്പോളാണ് ഞാൻ ഇന്ന് എങ്ങനെ ഇവിടെ വരെ എത്തി എന്നതിനെ കുറിച്ച് ഓർത്തത്. ലോക്ഡൗൺ കാരണം സ്റ്റേഷനിൽ എത്താൻ കഷ്ടപ്പെട്ട ഞാൻ കണ്ടത് കേരള എക്‌സ്പ്രസ് കണ്മുന്നിലൂടെ കടന്ന് പോകുന്നതാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ സ്റ്റേഷൻ മാസ്റ്ററോട് വെറുതെ ഒന്ന് പറഞ്ഞു നോക്കി ഭാഗ്യം ട്രെയിൻ സ്ലോ ആയി.
എങ്ങനെയോ വലിഞ്ഞു കയറി ചെന്നത് ലാസ്റ്റ് കംപാർട്ട്‌മെന്റിൽ. കുറെ ഭയ്യമാരും ഞാനും മാത്രം. എന്നെ കണ്ടപ്പോൾ അവർക്ക് മനസിലായി ശെരിക്കും പേടിച്ച്
വിറച്ചു നിൽക്കുവാന്ന്. നല്ലവരും ഭൂമിയിൽ ഉണ്ട് എന്ന് പറഞ്ഞു തന്നത് പോലെ പിന്നെ അവരുടെ വക ആശ്വാസ വാക്കുകളായി.
മധുര വരെ ഇവിടെ ഇരിക്കു പിന്നെ ഫ്രണ്ടിലേക്ക് കൊണ്ട് വിടാമെന്ന അവരുടെ വാക്കുകൾ പ്രകാരം 2 മണിക്കൂർ ട്രെയിനിന്റെ വാതിൽക്കൽ ഉള്ളിൽ ധൈര്യം സംഭരിച്ചു ഞാൻ ഇരുന്നു. എനിക്ക് എത്തേണ്ടത് A2 കംപാർട്ട്‌മെന്റിൽ. മധുരത്തിയിലെത്തിയപ്പോൾ ഒരു മിനിറ്റ് കൊണ്ട് എന്റെ ലെഗ്ഗെജ് എല്ലാം എടുത്ത് കൊണ്ട് സ്ലീപ്പർ വരെ രണ്ട് ഭയ്യമാർ എന്നെ എത്തിച്ചു. പേരോ നാടൊ വീടോ അറിയില്ല.
എങ്കിലും ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി.പിന്നെയും എനിക്കെത്തേണ്ട സ്ഥലം ദൂരെയാണ്. വീണ്ടും ഭാഗ്യമെന്ന് പറയട്ടെ സ്ലീപ്പറിൽ ഒരു മലയാളി ചേട്ടൻ വന്നു ആകെ മടുത്തു നിക്കണ എന്നെ കണ്ട് എന്ത് പറ്റിയെന്ന് ചോദിച്ചു.
പെൺകൊച്ചല്ലേ തന്നെയല്ലേ, വെയിറ്റ് എന്നും പറഞ്ഞു ആ ചേട്ടൻ പോയി അതിന്റെ രണ്ട് കൂട്ടുകാരെ കൊണ്ട് വന്നു. പേടിക്കണ്ട ഞങ്ങൾ കൊണ്ട് വിടാമെന്ന് പറഞ്ഞു അവരെന്നെ സ്ലീപ്പറിന്റെ ഫസ്റ്റ് ബോഗിയിൽ നിന്നും A2 കംപാർട്ട്‌മെന്റ് വരെ എത്തിച്ചു.
മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന് തെളിവാരുന്നു എന്റെ ഈ കേരള യാത്ര. ആ അഞ്ചു പേരില്ലാരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ഇന്ന് മറ്റെവിേെയാ ആയിരുന്നേക്കാം അല്ലെങ്കിൽ എന്തെങ്കിലും സംഭവിച്ചിട്ടും ഉണ്ടാകാം. ഇനി അവരെ കാണുവോ, മിണ്ടുവോ എന്നൊന്നും അറിയില്ല. പക്ഷെ നിങ്ങൾ എനിക്ക് ദൈവം പറഞ്ഞു വിട്ട മാലാഖമാർ ആയിരുന്നു. നന്ദി, ഒരുപാട്.