video
play-sharp-fill

തമിഴ്നാട്ടിൽ രജനീകാന്ത് – അജിത് ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

തമിഴ്നാട്ടിൽ രജനീകാന്ത് – അജിത് ആരാധകർ തമ്മിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

Spread the love


സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്നാട്ടിൽ രജനീകാന്ത് അജിത് ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇന്നു രാവിലെ വെല്ലൂരിലാണ് സംഭവം്.രജനീകാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം എന്നീ ചിത്രങ്ങളുടെ റിലീസ് ഇന്നു രാവിലെയായിരുന്നു.സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.അജിത്ത് ചിത്രം വിശ്വാസവും രജനികാന്ത് ചിത്രം പേട്ടയും ഇന്നായിരുന്നു റിലീസ് ചെയ്തത്.

ചിത്രത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഇതിനിടെ, വിശ്വാസം കാണാൻ പണം നൽകിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയിൽ മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.45 വയസുകാരൻ പാണ്ഡ്യനെയാണ് മകൻ അജിത്ത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡ്യന്റെ നില ഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group