video
play-sharp-fill

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം;  തലകീഴായി മറിഞ്ഞ് അജിത്തിന്റ കാര്‍; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകര്‍

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം; തലകീഴായി മറിഞ്ഞ് അജിത്തിന്റ കാര്‍; ആവേശം ദുഃഖത്തിന് വഴിമാറരുതെന്ന് ആരാധകര്‍

Spread the love

ചെന്നൈ: ഒരു മാസത്തിനിടെ തന്റെ റേസിംഗ് കരിയറില്‍ ഉണ്ടായ രണ്ടാമത്തെ വലിയ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് നടൻ അജിത് കുമാർ.

സ്പെയിനിലെ വലൻസിയയില്‍ ടീമിനായി പോർഷെ സ്പ്രിന്റ് ചലഞ്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടം. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അജിത്തിന്റെ കാർ മറ്റൊരു റേസറെ പിന്നിലാക്കി കുത്തിക്കുന്നതിനിടെ മുന്നിലെ കാറിലിടിച്ച്‌ നിയന്ത്രണം നഷ്ടമാകുന്നതും പിന്നീട് പലതവണ മറിഞ്ഞ് ചരലില്‍ നില്‍ക്കുന്നതും കാണാം.

ഇത് 54 കാരനായ നടന്റെ സുരക്ഷയെക്കുറിച്ച്‌ ആരാധകർക്കിടയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്.
ശനിയാഴ്ച അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് അപകടത്തിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സ്പെയിനിലെ വലൻസിയയില്‍ നടന്ന മത്സരത്തില്‍ അഞ്ചാം റൗണ്ട് അജിത് കുമാറിന് മികച്ചതായിരുന്നു. എല്ലാവരുടെയും അഭിനന്ദനം നേടിയ അദ്ദേഹം 14-ാം സ്ഥാനം നേടി. എന്നാല്‍ ആറാം റൗണ്ട് നിർഭാഗ്യകരമായിരുന്നു.

മറ്റ് കാറുകള്‍ അദ്ദേഹത്തിന്റേതുമായി രണ്ട് തവണ കൂട്ടിയിടിച്ചു. വീഡിയോയില്‍ നിന്ന് അദ്ദേഹം തെറ്റുകാരനല്ലെന്ന് വ്യക്തമായി കാണാം. അപകടമുണ്ടായിട്ടും അദ്ദേഹം പിറ്റില്‍ തിരിച്ചെത്തി നന്നായി മത്സരിച്ചു. രണ്ടാം തവണയും അപകടം സംഭവിച്ചപ്പോഴാണ് കാർ രണ്ടുതവണ മറിഞ്ഞുവീണത്. അജിത്ത് പരിക്കേല്‍ക്കാതെ പുറത്തുവന്നു. ആശംസകള്‍ക്കും പ്രാർത്ഥനകള്‍ക്കും നന്ദി. എകെ സുഖമായിരിക്കുന്നു,” മാനേജർ എക്‌സില്‍ കുറിച്ചു.