‘കാഴ്ചപരിധി കുറവായതുകൊണ്ടല്ല വിമാനം തകര്‍ന്നത്’: അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച്‌ രോഹിത് പവാര്‍

Spread the love

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ദുരൂഹത ആവര്‍ത്തിച്ച്‌ എംഎല്‍എ രോഹിത് പവാര്‍.

video
play-sharp-fill

ബാരാമതിയിലെ വിമാനാപകടം കാഴ്ചപരിധിയിലെ പ്രശ്നം മൂലമല്ല സംഭവിച്ചതെന്ന് ശരത് പവാര്‍ വിഭാഗം നേതാവ് കൂടിയായ രോഹിത് പവാര്‍ വ്യക്തമാക്കി.

ആരോ കമ്പനിയുടെ ഹാൻഡ്‌ലർ മനോജ് പവാറിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രോഹിത് പവാര്‍ ദുരൂഹത ആവര്‍ത്തിക്കുന്നത്.
വിമാനം ബുക്ക് ചെയ്തത് ആരോ കമ്പനിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അജിത് പവാർ മഹാരാഷ്ട്രയിലെ ഒരു വലിയ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തെക്കുറിച്ച്‌ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് സംശയങ്ങളുണ്ട്. വൈകാരികമായി തന്നെയാണ് ഞങ്ങള്‍ പ്രതികരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മനോജ് പവാര്‍ പറഞ്ഞതാണ്”- അദ്ദേഹം പറഞ്ഞു.