
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി,പി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ കോടതി വിധിയില്‍ ഭരണനേതൃത്വത്തിനെതിരെയും രൂക്ഷവിമർശനം.
മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് അജിത്കുമാറിന് ക്ലീൻ ചിറ്റ് നല്‍കിയതെന്ന വിജിലൻസ് റിപ്പോർട്ടിനെയാണ് കോടതി വിമർശിച്ചത്. ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തില്‍ ഭരണ നേതൃത്വത്തിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു.
മുഖ്യമന്ത്രി വിജിലൻസ് തലവനായിരിക്കാമെങ്കിലും അത് ഭരണകാര്യം മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടില്‍ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയത് നിയമവിരുദ്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അജിത്കുമാറിന് അനുകൂലമായി ഭരണ നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുടെ അംഗീകാരമോ ഇടപെടലോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.