video
play-sharp-fill

ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകളുടെ കനിവ് കാത്ത് അജീഷ്

ജീവിതം തിരിച്ചുപിടിക്കാൻ സുമനസുകളുടെ കനിവ് കാത്ത് അജീഷ്

Spread the love

തേർഡ് ഐ ബ്യൂറോ

കുറവിലങ്ങാട് : സുമനസുകളുടെ കനിവ് കാത്ത് ഹൈപ്പർ ടെൻഷൻ മൂലം കാഴ്ച നഷ്ടപ്പെട്ട യുവാവ്. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെടുമലയിൽ ശങ്കരന്റെ മകൻ അജീഷ് (ഉണ്ണി -30) രക്തസമ്മർദ്ദത്തെ തുടർന്ന് പൂർണ്ണമായും കാഴച നഷ്ടപ്പെട്ട അവസ്ഥയിൽ (ഒപ്റ്റിക് ന്യൂറോപ്പതി)  ചികിത്സയിൽ കഴിയുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അജീഷ്. കാഴ്ച നഷട്ടപ്പെട്ടതോടെ ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് അജീഷും കുടുംബവും. തുടർ ചികിത്സയ്ക്കായി ഭീമമായ തുക ആവശ്യമാണ്.
സുമനസുകളുടെ സഹായത്തോടെ മാത്രമേ ഉണ്ണിക്ക് ജീവിതം തുടരാൻ സാധിക്കുകയുള്ളു. അജീഷിന്റെ തുടർ ചികിത്സയ്ക്കായി സഹായ നിധി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.ഇതിനായി ഫെഡറൽ ബാങ്കിന്റെ ഉഴവൂർ ശാഖയിൽ അജീഷിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 14230100036281, (അജീഷ് എൻ.എസ്. ഫെഡറൽ ബാങ്ക്, ഉഴവൂർ) ഐ.എഫ്.എസ്.ഇ കോഡ് : FDRL0001423 .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് : ചികിത്സാ സഹായ നിധി ചെയർമാൻ : സെബാസ്റ്റ്യൻ ജോസഫ്, പട്ടകുന്നേൽ. 97744951455, കൺവീനർ : സുരേഷ് പി.ജി, പറകൊട്ടിയേൽ. 9544998160