ഹിമവൽഭദ്രാനന്ദയ്ക്കൊപ്പം നിലമ്പൂരിലെത്തിയ വിദ്യാർത്ഥി ലോഡ്ജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

Spread the love

നിലമ്പൂർ: മൂന്നാം നിലയിൽ നിന്ന് താഴെ വീണു യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമുഴി വലിയ വളപ്പിൽ അജയകുമാർ (26 ) ആണ് മരിച്ചത്. നിലമ്പൂർ വീട്ടുകുത്ത് റോഡിലെ ലോഡ്ജിൽ നിന്നാണ് യുവാവ് വീണത്. മൈസൂരുവിൽ ബിബിഎ വിദ്യാർത്ഥിയായിരുന്നു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൈസൂരിൽ നിന്നും അജയിയും മൂന്നു സുഹൃത്തുക്കളും അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ഭദ്രാനന്ദയ്ക്കൊപ്പം ഇരുപതിനാണ് നിലമ്പൂരിൽ എത്തിയതെന്ന് പോലീസ് പറയുന്നു. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. അന്ന് രാത്രി 11:45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയിൽ നിന്ന് അജയിയെ സുഹൃത്തുക്കൾ ഭദ്രാനന്ദയുടെ മുറിയിൽ ആക്കുന്നത് ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഈ സമയത്ത് ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്ന് പറയുന്നു. സുഹൃത്തുക്കൾ വണ്ടൂരിലേക്ക് തിരിച്ചുപോയി. പുലർച്ചെ രണ്ടോടെ മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണു. ജീവനക്കാർ ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് എത്തി വിളിച്ചുണർത്തിയപ്പോഴാണ് ഭദ്രാനന്ദ അപകട വിവരം അറിഞ്ഞതെന്ന് പറയുന്നു. ഭദ്രാനന്ദയുടെ മൊഴി രേഖപ്പെടുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദിനേശ് ആണ് അജയകുമാറിന്റെ പിതാവ്. മാതാവ് ഷീബ, സഹോദരൻ അർജുൻ