play-sharp-fill
ഥൻ – നവംബർ 30-ന് റിലീസ്

ഥൻ – നവംബർ 30-ന് റിലീസ്

അജയ് തുണ്ടത്തിൽ

വനത്തിൽ സുഹൃത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ തന്റെ കാമുകന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ നിഷാ കൃഷ്ണൻ എത്തുന്നതും,അവിടെ വെച്ച് അമ്പു എന്ന ആദിവാസി അവരെ ആക്രമിക്കുകയും ആ ആക്രമണത്തിൽ നിന്നും അവരെ രക്ഷപ്പെടുത്തുന്ന അരവിന്ദൻ എന്ന സാമൂഹ്യ പ്രവർത്തകന്റെയും അമ്പുവിന്റെയും അവിടുത്തെ ആദിവാസികളുടെയും കഥയാണ് ‘ഥൻ ‘.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കല, ചമയം, കോസ്റ്റ്വും, സംഘട്ടനം, ഡബ്ബിംഗ്, നിർമ്മാണം തുടങ്ങി പത്ത് കാര്യങ്ങൾ ‘ഥൻ’ ചിത്രത്തിലൂടെ നിർവ്വഹിച്ച് ഗിന്നസ് റിക്കോർഡ് ലക്ഷ്യമിടുന്നു. അഡ്വക്കേറ്റ് മായാ ശിവയാണ് ചരിത്രപരമായ ഉദ്യമത്തിനു പിന്നിലെ വനിത. അമ്പു എന്ന ആദിവാസിയെ അവതരിപ്പിക്കുന്നത് മായയുടെ ഭർത്താവ് ശിവ-യാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരള വൈദ്യുത ബോർഡിൽ ഉദ്യോഗസ്ഥനും സൈക്ലിംഗിൽ ദേശീയ, ദേശീയ ഗെയിംസ് മെഡലിസ്റ്റുമാണ് ശിവ. അവരുടെ മകൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അദിത്യദേവ് ചിത്രത്തിലൊരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു. തിരുവനന്തപുരം വിതുര വനമേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിനു ലഭിക്കുന്ന കളക്ഷന്റെ അൻപതു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതുമാണ്. ശിവ, ആദിത്യദേവ് , ലക്ഷ്മി, കുമാരി കൃഷ്ണ എന്നിവരഭി നയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം, കല, കോസ്റ്റ്യും, ചമയം, സ്റ്റണ്ട്, ഡബ്ബിംഗ്, നിർമ്മാണം, സംവിധാനം – മായ ശിവ, പി ആർ ഓ – അജയ് തുണ്ടത്തിൽ. ഛായാഗ്രഹണം -അരുൺ കെ വി, എഡിറ്റിംഗ് – ശ്രീരാജ് എസ് ആർ , പശ്ചാത്തല സംഗീതം – സജീവ് മംഗലത്ത്, സൗണ്ട് എഫക്ട്‌സ് – രാജ് മാർത്താണ്ടം, ശബ്ദമിശ്രണം – വിനോദ് വി ശിവറാം, ഡി ഐ കളറിസ്റ്റ് – മഹാദേവൻ എം, സ്റ്റുഡിയോ, പാക്കേജ് – ചിത്രാഞ്ജലി.