തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം അജയ് തുണ്ടത്തിലിന്

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരം അജയ് തുണ്ടത്തിലിന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിക്കുറശ്ശി ഫൗണ്ടേഷന്റെ ചലച്ചിത്ര പി.ആർ.ഒ പുരസ്‌ക്കാരം പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അജയ് തുണ്ടത്തിലിന് ലഭിച്ചു. ഒക്ടോബർ 14- ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അവാർഡ് വിതരണം ചെയ്യും. സിനിമാ പി.ആർ.ഒ വിഭാഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ സമഗ്ര സംഭാവനയ്ക്കാണ് അജയ് തുണ്ടത്തലിനെ അവാർഡിന്  അർഹനാക്കിയത്.