ശാന്താദേവി പുരസക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി
സ്വന്തം ലേഖകൻ
കോഴിക്കോട്: 24 ഫ്രെയിം സൊസൈറ്റിയുടെ ആറാമത് ശാന്താദേവി പുരസ്കാരത്തിൽ മികച്ച ചലച്ചിത്ര പി ആർ ഓ – യ്ക്കുള്ള പുരസ്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി. പ്രശസ്ത നാടക, ചലച്ചിത്ര അഭിനേത്രിയായിരുന്ന ശാന്താദേവിയുടെയും ചലച്ചിത്ര പി ആർ ഓ ആയിരുന്ന ടി മോഹൻദാസിന്റെയും പേരിലുള്ള പുരസ്കാരമാണ് മികച്ച പി ആർ ഓ – യ്ക്ക് ലഭിച്ചത്.
കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടൻ വിജയൻ കാരന്തൂരാണ് അജയ് തുണ്ടത്തിലിന് അവാർഡ് നൽകിയത്.
ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റും കൂടിയാണ് അജയ് തുണ്ടത്തിൽ.
Third Eye News Live
0