play-sharp-fill
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 14 ന് കോട്ടയത്ത്

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 14 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ

കോട്ടയം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോട്ടയം ജില്ലയിലെ പര്യടന പരിപാടികൾ തീരുമാനമായി. 14 നും 15 നുമാണ് പരിപാടികൾ നടക്കുന്നത്.

2021 ഫെബ്രുവരി 14 ഞായർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9:30 എ.എം. : ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ ജില്ലാ യു.ഡി.എഫ്. നേതാക്കൾ ജാഥയെ സ്വീകരിക്കുന്നു.

10:00 എ.എം. : പാലാ കുരിശുപള്ളി കവലയിൽ സ്വീകരണവും, ളാലം പാലം ജംഗ്ഷനിൽ സമ്മേളനവും.

11:00 എ.എം. : ഈരാറ്റുപേട്ട വടക്കേക്കരയിൽ സ്വീകരണവും, സെൻട്രൽ ജംഗ്ഷനിൽ സമ്മേളനവും.

തുടർന്ന് 2:00 പി.എം.ന് പുറപ്പെട്ട് പിണ്ണാക്കനാട് വഴി കാഞ്ഞിരപ്പള്ളി – പൊൻകുന്നം വഴി*

03:00 പി.എം : കറുകച്ചാൽ ജംഗ്ഷനിൽ സ്വീകരണവും, സഹകരണ ബാങ്കിന് സമീപം സമ്മേളനവും.

04:00 പി.എം : പാമ്പാടി ആലാമ്പള്ളിയിൽ സ്വീകരണവും, ബസ് സ്റ്റാൻ്റ് മൈതാനത്ത് സമ്മേളനവും.

മണർകാട്- പുതുപ്പള്ളി – തെങ്ങണ വഴി

05:00 പി.എം : ചങ്ങനാശ്ശേരി കെ.എസ്.ആർ.റ്റി.സി.യ്ക്ക് സമീപം സ്വീകരണവും, പെരുന്ന ബസ് സ്റ്റാൻ്റ് മൈതാനത്ത് സമ്മേളനവും.

06:00 പി.എം : കോട്ടയം തിരുനക്കരയിൽ സ്വീകരണവും, മൈതാനത്ത് സമ്മേളനവും.

ഫെബ്രുവരി 15 തിങ്കൾ

08:30 എ.എം : “ഐഡാ” ഹോട്ടലിൽ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകർക്കും, പ്രമുഖ വ്യക്തികൾക്കുമൊപ്പം പ്രഭാത ഭക്ഷണവും, പത്രസമ്മേളനവും.

10:00 എ.എം : ഏറ്റുമാനൂർ കെ.എസ്.ആർ.റ്റി.സി.യ്ക്ക് സമീപം സ്വീകരണവും, മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സമ്മേളനവും.

11:00 എ.എം : കടുത്തുരുത്തി പുളിഞ്ചുവട് ജംഗ്ഷനിൽ സ്വീകരണവും, സെൻട്രൽ ജംഗ്ഷനിൽ സമ്മേളനവും.

12:00 പി.എം : വൈക്കം വടക്കേനടയിൽ സ്വീകരണവും, ബോട്ടുജട്ടി മൈതാനത്ത് സമ്മേളനവും.

തുടർന്ന് തണ്ണീർമുക്കം വഴി ആലപ്പുഴ ജില്ലയിലേയ്ക്ക്.