ഐശ്വര്യ റായിയുടെ ചിത്രമോ ശബ്ദമോ പേരോ വാണിജ്യ നേട്ടത്തിനായി ഉപയോഗിക്കരുത്; നടിയുടെ വ്യക്തിത്വ അവകാശങ്ങൾക്ക് സംരക്ഷണം നൽകി ഡൽഹി ഹൈക്കോടതി

Spread the love

ന്യൂഡൽഹി : ബോളിവുഡ് നടി ഐശ്വര്യ റായിയുടെ വ്യക്തിത്വം അവകാശങ്ങൾക്ക് സംരക്ഷണം നൽകി ഡൽഹി ഹൈക്കോടതി.

നടിയുടെ പേര് ചിത്രം എന്നിവ വാണിജ്യ  ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ലംഘിക്കുന്നു എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം നടി  ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ജസ്റ്റിസ് തേജസ് കരിയ ഇടക്കാല ഉത്തരവ് ഇറക്കിയത്.

 ഐശ്വര്യ റായിയുടെ സമ്മതമില്ലാതെ വാണിജ്യ നേട്ടത്തിനായി നടിയുടെ ചിത്രമോ ശബ്ദമോ പേരോ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും എല്ലാ പ്ലാറ്റ്ഫോമുകളെയും ജസ്റ്റിസ് തേജസ് കരിയ വിലക്കി. അത്തരം ദുരുപയോഗത്തിലൂടെ സാമ്പത്തിക നഷ്ടം മാത്രമല്ല മറിച്ച് നടിയുടെ അന്തസ്സിനും പ്രശസ്തിക്കും ദോഷം വരുത്തുമെന്നും കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group