video

00:00

ഏതാള്‍ക്കൂട്ടത്തിലും മകളുടെ സുരക്ഷ പ്രധാനം, ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധികയെ തടഞ്ഞ് ഐശ്വര്യ; ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ.

ഏതാള്‍ക്കൂട്ടത്തിലും മകളുടെ സുരക്ഷ പ്രധാനം, ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധികയെ തടഞ്ഞ് ഐശ്വര്യ; ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ.

Spread the love

സ്വന്തം ലേഖകൻ

വര്‍ഷങ്ങളായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായി മേയ് 16 ചൊവ്വാഴ്ചയാണ് ഐശ്വര്യ റായി മുംബൈയില്‍ നിന്നും പുറപ്പെട്ടത്
ഐശ്വര്യയ്‌ക്കൊപ്പം മകള്‍ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയേയും മകളെയും പതിവുപോലെ പാപ്പരാസികളും ആരാധകരും പൊതിഞ്ഞു. ആള്‍ക്കൂട്ടത്തിനിടയിലും മകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഐശ്വര്യയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.

മകള്‍ ആരാധ്യയ്‌ക്കൊപ്പം കാറില്‍ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ തിക്കി തിരക്കി എത്തി. അതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു. എന്നാല്‍ പെട്ടെന്ന് തന്നെ ആരാധ്യയുടെ സംരക്ഷകരായി മാറിയ ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാന്‍ വഴി നല്‍കാനും അഭ്യര്‍ത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത ഓവര്‍കോട്ട് ധരിച്ചാണ് ഐശ്വര്യ എയര്‍പോര്‍ട്ടിലെത്തിയത്. ജീന്‍സിനും പിങ്ക് ടോപ്പിനുമൊപ്പം നീല ഡെനിം ജാക്കറ്റായിരുന്നു ആരാധ്യയുടെ വേഷം.

ഐശ്വര്യയുടെ യാത്രകളിലെല്ലാം സ്ഥിരം അനുയായിയാണ് ആരാധ്യ. തന്റെ പ്രോഗ്രാമുകള്‍ക്കും ആഫ്റ്റര്‍ പാര്‍ട്ടികള്‍ക്കുമെല്ലാം ആരാധ്യയെയും കൊണ്ടു പോവാന്‍ ഇഷ്ടപ്പെടുന്ന അമ്മയാണ് ഐശ്വര്യ.

76-ാമത് കാന്‍ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയര്‍ന്നത്. മെയ് 27 വരെയാണ് ചലച്ചിത്രമേള. ജോണി ഡെപ്പ് അഭിനയിച്ച ലൂയി പതിനാറാമന്‍ കാലഘട്ടത്തിലെ നാടകമായ ജീന്‍ ഡു ബാരിയുടെ പ്രീമിയര്‍ പ്രദര്‍ശനത്തോടെയാണ് 76-ാമത് എഡിഷന്റെ ആരംഭം കുറിച്ചത്. ആദ്യ ദിവസം, ബോളിവുഡ് താരങ്ങളായ സാറാ അലി ഖാന്‍, ഇഷ ഗുപ്ത, മാനുഷി ചില്ലര്‍, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ എന്നിവര്‍ കാനിലെ ചുവന്ന പരവതാനിയുടെ ശ്രദ്ധ കവര്‍ന്നു.

Tags :