video
play-sharp-fill

ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി, ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു… ചിത്രം വൈറൽ

ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി, ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു… ചിത്രം വൈറൽ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു.അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. കടല്‍ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിക്കാൻ കാരണം. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.