ശോഭനയും മമ്മൂട്ടിയും അഭിനയിക്കുന്ന മായാനദി : മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

ശോഭനയും മമ്മൂട്ടിയും അഭിനയിക്കുന്ന മായാനദി : മനസ് തുറന്ന് ഐശ്വര്യ ലക്ഷ്മി

സ്വന്തംലേഖകൻ

കോട്ടയം : ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശ്വര്യ ലക്ഷ്മിയും ടൊവീനോയും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ മായാനദി കുറച്ചുകാലം മുമ്പാണ് ഇറങ്ങിയതെങ്കില്‍ ആരാകണമായിരുന്നു നടീനടന്മാര്‍ എന്ന ഐശ്വര്യ ലക്ഷ്മി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.അങ്ങനെയെങ്കില്‍ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനായിരുന്നു ആഗ്രഹമെന്ന് ഐശ്വര്യ പറയുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കും. ‘ശോഭന മാമും മമ്മൂക്കയും അഭിനയിച്ചാല്‍ അടിപൊളി ആയിരിക്കും’ എന്നാണ് ഐശ്വര്യ പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്‍. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ സൂര്യയും ജ്യോതികയും അഭിനയിച്ച് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറയുന്നു.