
പരസ്യ കരാർ ലംഘിച്ച കേസ് ; നടി ഐശ്വര്യ ലക്ഷമി കോടതിയിലെത്തി
സ്വന്തം ലേഖിക
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അഡീഷണൽ സബ് കോടതിയിലെത്തി നടി ഐശ്വര്യ ലക്ഷ്മി. പരസ്യ കരാർ ലംഘിച്ചതുമായി ബന്ധപ്പെച്ച കേസിലാണ് താരം കോടതിയിലെത്തിയത്. കരാർ കഴിഞ്ഞതിനുശേഷവും കമ്ബനിക്കാർ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ താരം നേരത്തെ ഹർജി നൽകിയിരുന്നു.
ഇതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം താരം കോടതിയിൽ എത്തിയത്. ചർച്ചയിൽ വിഷയം രമ്യമായി പരിഹരിച്ചതായി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0