video
play-sharp-fill

Wednesday, May 21, 2025
HomeCinemaമലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, ഇപ്പോൾ വരുന്ന കഥാപാത്രങ്ങൾ ഒന്നും എനിക്ക് ചെയ്യണമെന്ന് ...

മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നു, ഇപ്പോൾ വരുന്ന കഥാപാത്രങ്ങൾ ഒന്നും എനിക്ക് ചെയ്യണമെന്ന് തോന്നിയിട്ടില്ല; ഐശ്വര്യ ലക്ഷ്മി

Spread the love

മലയാള സിനിമയില്‍ ഒരുപ്പാട് നല്ല സ്ത്രീ വേഷങ്ങൾ ചെയ്തു വച്ചാണ് പല നടിമാരും പടിയിറങ്ങിയിട്ടുള്ളത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങള്‍ നന്നായി കുറയുന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതില്‍ സങ്കടമുണ്ടെന്നും ഇക്കാര്യം എഴുത്തുകാരാണ് ചിന്തിക്കേണ്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.പുതിയ തമിഴ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു പ്രതികരണം. അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ ഒന്നുപോലും എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടില്ല എന്ന് സത്യസന്ധമായി തന്നെ പറയാം. ഉള്ളൊഴുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ നല്ലതായിരുന്നു. പക്ഷേ മറ്റൊന്നും എനിക്ക് നന്നായി തോന്നിയിട്ടില്ല. ഇത് ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. നല്ലത് വന്നാല്‍ ഒരിക്കലും നോ പറയില്ല”. ഹലോ മമ്മി എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അതിലെ അമ്മ മകള്‍ ബന്ധം എനിക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം എനിക്ക് താത്പര്യം തോന്നുന്ന സിനിമ വന്നിട്ടില്ല. മലയാളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ടുവരാത്തതെന്ന് അറിയില്ല. തനിക്ക് അതില്‍ വളരെ വിഷമമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments