
തിരുവനന്തപുരം: മുൻ സിപിഎം എംഎല്‍എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നതില്‍ പ്രതികരിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മേഴ്സിക്കുട്ടിയമ്മ.
ഐഷാ പോറ്റിക്ക് പാർട്ടി വിട്ടുപോകാനുള്ള ഒരു സാഹചര്യവുമില്ലെന്നും സ്ഥാനമാനങ്ങളിൽ ആർത്തിമൂത്താണ് ഐഷാ പോറ്റി കോൺഗ്രസിലേക്ക് പോയതെന്നും അത് മനുഷ്യനെ വഷളാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു.
വർഗവഞ്ചനയാണ് അവർ ചെയ്തിരിക്കുന്നതെന്നും ഇതിനെ നേരിടാൻ ജില്ലയിലെ പാർട്ടിക്ക് ആകുമെന്നും മേഴ്സിക്കുട്ടിയമ്മ കൂട്ടിച്ചേർത്തു.
മേഴ്സിക്കുട്ടിയുടെ വാക്കുകൾ-
‘ഐഷ പോറ്റിക്ക് പാർട്ടിയിൽ നിന്നും വിട്ടു പോകാനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും ഉണ്ടായിട്ടില്ല. ദീർഘകാലമായി പാർട്ടി എല്ലാവിധ അംഗീകാരവും നൽകി ചേർത്തുപിടിച്ച വ്യക്തിയാണ് ഐഷാ പോറ്റി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് ടേം എംഎൽഎ, പാർട്ടി ജില്ല കമ്മിറ്റി അഗം, മഹിള അസോസിയേൻ എക്സിക്യൂട്ടീവ് അംഗം എന്നിങ്ങനെ സംഘടന തലത്തിലും ജനാധിപത്യവേദിയിലും അർഹിക്കുന്നതും അതിനപ്പുറമുള്ള പരിഗണന കൊല്ലത്തെ പാർട്ടിയും സംസ്ഥാനത്തെ പാർട്ടിയും അയിഷാ പോറ്റിക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെ പൊടുന്നനെ തീരുമാനമെടുക്കുന്നതിൽ ന്യായമില്ല. അയിഷാ പോറ്റിയുടെ പ്രതികരണം കേട്ടു- ‘ഞാനിങ്ങനെ മാറുമ്പോൾ സഖാക്കൾ വർഗവഞ്ചന കാട്ടി എന്ന് പറയുമായിരിക്കും ‘എന്നാണ് അവർ പറയുന്നത്. അയിഷാ പോറ്റി തന്നെ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും വേണ്ടി നിൽക്കുന്നു എന്നാണ് അയിഷാ പോറ്റി പറയുന്നത്. അങ്ങനെ പറയുന്നൊരാൾക്ക് എങ്ങനെയാണ് കോൺഗ്രസിൽ പോവാൻ സാധിക്കുക ? കോൺഗ്രസ് ഏത് പ്രശ്നത്തിലാണ് ജനങ്ങൾക്ക് ഒപ്പം നിന്നിട്ടുള്ളത് ? ഏത് മനുഷ്യർക്കൊപ്പമാണ് കോൺഗ്രസ് നിന്നിട്ടുള്ളത് ? സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ആർത്തി ഒരു മനുഷ്യനെ എങ്ങനെ വഷളാക്കും എന്നതിന്റെ ഉദാഹരണമാണ് അയിഷ പോറ്റി. വർഗവഞ്ചന അയിഷ പോറ്റി ചെയ്തിരിക്കുന്നു. രാജ്യത്തെ ഏക ബദലാണ് കേരളത്തിലെ ഇടതുപക്ഷം. എന്നും മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്രതീക്ഷിതമായാണ് യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തി അംഗത്വം സ്വീകരിച്ചത്.



