video
play-sharp-fill

50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; 12000 രൂപയിൽ താഴെ വിലയുള്ള 5ജി സ്‍മാർട്ട്‌ഫോണുമായി ഐടെൽ

50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി; 12000 രൂപയിൽ താഴെ വിലയുള്ള 5ജി സ്‍മാർട്ട്‌ഫോണുമായി ഐടെൽ

Spread the love

ദില്ലി: ഐടെൽ ഇന്ത്യയിൽ ഒരു പുതിയ താങ്ങാനാവുന്ന വിലയുള്ള 5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഈ സ്‍മാർട്ട്‌ഫോണിൽ എഐ അധിഷ്ഠിത സവിശേഷതകളും 120Hz ഡിസ്‌പ്ലേയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ഈ ഫോൺ 12,000 രൂപയിൽ താഴെ വില പരിധിയിൽ ആയിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ.

ഈ സ്‍മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റായിരിക്കും. പരമാവധി 2.4GHz ക്ലോക്ക് സ്പീഡുള്ള ഒരു ഒക്ടാ കോർ പ്രോസസർ ഫോണിൽ ലഭിക്കും. ഈ ചിപ്പ് എഐ സവിശേഷതകളും പതിവ് ജോലികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ഒപ്പം പ്രകടനത്തിന്‍റെയും താങ്ങാനാവുന്ന വിലയുടെയും സന്തുലിതാവസ്ഥ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ആപ്പുകൾ സുഗമമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് 6 ജിബി റാമും നിങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവ ശേഖരിക്കാന്‍ 128 ജിബി സ്റ്റോറേജും ലഭിച്ചേക്കാം.

120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിലുള്ളത്. ഇത് പല ബജറ്റ് ഉപകരണങ്ങളിലും കാണപ്പെടുന്ന സ്റ്റാൻഡേർഡ് 60Hz നെ അപേക്ഷിച്ച് കൂടുതൽ സുഗമമായ ദൃശ്യങ്ങൾ നൽകും. 7.8 എംഎം കനമുള്ള ഈ ഡിസൈൻ മിനുസമാർന്നതായിരിക്കും, ഒന്നിലധികം വർണ്ണ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ചില എഐ  സവിശേഷതകളും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷകൾ തത്സമയം വിവർത്തനം, ടെക്സ്റ്റ് ജനറേഷൻ, കണ്ടെന്‍റ് കണ്ടെത്തൽ തുടങ്ങിയ എഐ ഫീച്ചറുകൾ ഫോണിൽ ലഭിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഫോണിൽ 50 എംപി പിൻ ക്യാമറ നൽകിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇത് വ്യക്തതയുള്ള ഫോട്ടോകൾ വാഗ്‍ദാനം ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി മുൻ ക്യാമറയും ഉണ്ട്. ദിവസം മുഴുവൻ ചാർജ്ജ് നിലനിൽക്കുന്ന 5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ഫോണിൽ ലഭിക്കും. 18 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കും. അതിനാൽ വേഗത്തിൽ ചാർജ്ജ് ചെയ്യാൻ കഴിയും.

ഈ ബജറ്റ് ഫ്രണ്ട്‌ലി സ്‍മാർട്ട് ഫോൺ ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ ഐടെൽ ഫോണിന് 10,000 മുതൽ 12,000 രൂപ വരെ വില പ്രതീക്ഷിക്കുന്നു. പെർഫോമൻസും സുഗമമായ ഡിസ്പ്ലേയുമുള്ള സ്‍മാർട്ടും താങ്ങാനാവുന്ന വിലയുള്ളതുമായ ഒരു ഫോൺ തേടുന്നവർക്ക് ഇത് ആകർഷകമായ ഒരു ഓപ്ഷനായിരിക്കും. ഈ സ്‍മാർട്ട് ഫോണിന്റെ സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ലോഞ്ചിനോട് അടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.