
ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലും നിരക്കുകള്‍ വര്‍ധിപ്പിച്ചു; റീചാര്‍ജ് ചെലവേറും ; ജൂലൈ മൂന്ന് മുതല്‍ നടപ്പിലാവും ; എയര്‍ടെല്ലിന്‍റെ പുതിയ പ്രീ-പെയ്‌ഡ് പ്ലാനുകള്‍ ഇപ്രകാരം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഏയർടെല്‍ നിരക്ക് വർധന പ്രഖ്യാപിച്ചു. തങ്ങളുടെ മൊബൈല്‍ താരിഫുകള്‍ ജൂലൈ 3 മുതല്‍ വർധിപ്പിക്കുമെന്നാണ് കമ്ബനി അറിയിച്ചത്.
കമ്പനിയുടെ സാമ്ബത്തിക ആരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയ്ക്ക് മുകളില്‍ നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ഭാരതി എയർടെല്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം സമാനമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ ഒരാളായ ജിയോയും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നു. കമ്ബനിയുടെ പോസ്‌റ്റ് പെയ്‌ഡ്, പ്രീപെയ്‌ഡ് സർവീസുകള്‍ക്ക് നിരക് വർധന ബാധകമായിരിക്കും എന്നാണ് റിലയൻസ് ജിയോ ഇന്നലെ പ്രഖ്യാപിച്ചത്. ജൂലൈ മൂന്ന് മുതല്‍ തന്നെയാണ് ഇതും നടപ്പിലാവുക.
സമാനമായി പോസ്‌റ്റ് പെയ്‌ഡ്, പ്രീപെയ്‌ഡ് സർവീസുകളില്‍ എയർടെല്ലും നിരക്ക് വർധന നടപ്പാക്കും എന്നാണ് അറിയിച്ചത്. മെച്ചപ്പെട്ട നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലും സ്പെക്‌ട്രത്തിലും നിക്ഷേപം നടത്താൻ ഈ വർദ്ധനവ് അവരെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് കമ്ബനിയാണ് എയർടെല്‍.
എന്നാല്‍ നിരക്ക് വർധനവ് താരതമ്യേന ചെറുതാണെന്നും പ്രതിദിനം 70 പൈസയില്‍ താഴെയാണെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കമ്ബനി ചൂണ്ടിക്കാണിക്കുന്നു, എൻട്രി ലെവല്‍ പ്ലാനുകളില്‍ കാര്യമായ വർധന ഉണ്ടാവില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. കുറഞ്ഞ വിലയുള്ള പ്ലാനുകളില്‍ കാര്യമായ വർധനവ് ഏർപ്പെടുത്താതെയാണ് കമ്ബനിയുടെ നീക്കം.
വർധനവ് നടപ്പിലാക്കുന്നത് എങ്ങനെ?
പ്രീപെയ്‌ഡ് പ്ലാൻ: 199 രൂപ പ്ലാൻ: മുമ്ബ് 179 രൂപയായിരുന്നു, ഈ പ്ലാനിന് ഇപ്പോള്‍ 199 രൂപയാണ് വില. ഇതില്‍ 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഉള്‍പ്പെടുന്നു.
509 രൂപ പ്ലാൻ: നേരത്തെ 455 രൂപയായിരുന്ന ഈ പ്ലാനിന് ഇപ്പോള്‍ 509 രൂപയാണ് വില. ഇത് 84 ദിവസത്തേക്ക് 6ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും വാഗ്ദാനം ചെയ്യുന്നു.
1999 രൂപ പ്ലാൻ: മുമ്ബ് 1799 രൂപയായിരുന്നു, ഈ പ്ലാനിന് ഇപ്പോള്‍ 1999 രൂപയാണ് വില. ഇതില്‍ 24ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, കൂടാതെ 365 ദിവസത്തേക്ക് പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഉള്‍പ്പെടുന്നു. 299 രൂപ പ്ലാൻ: നേരത്തെ 265 രൂപയായിരുന്ന ഈ പ്ലാനിന് ഇപ്പോള്‍ 299 രൂപയാണ് വില. ഇത് പ്രതിദിനം 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു.
349 രൂപ പ്ലാൻ: മുമ്ബ് 299 രൂപയായിരുന്നു, ഈ പ്ലാനിൻ്റെ വില ഇപ്പോള്‍ 349 രൂപയാണ്. ഇതില്‍ പ്രതിദിനം 1.5GB ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഉള്‍പ്പെടുന്നു.
409 രൂപ പ്ലാൻ: നേരത്തെ 359 രൂപയായിരുന്ന ഈ പ്ലാനിന് ഇപ്പോള്‍ 409 രൂപയാണ് വില. ഇത് പ്രതിദിനം 2.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു.
449 രൂപ പ്ലാൻ: മുമ്ബ് 399 രൂപയായിരുന്നു, ഈ പ്ലാനിന്റെ വില ഇപ്പോള്‍ 449 രൂപയാണ്. ഇതില്‍ പ്രതിദിനം 3ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ്, 28 ദിവസത്തേക്ക് പ്രതിദിനം 100 എസ്‌എംഎസ് എന്നിവ ഉള്‍പ്പെടുന്നു.
579 രൂപ പ്ലാൻ: നേരത്തെ 479 രൂപയായിരുന്ന ഈ പ്ലാനിന് ഇപ്പോള്‍ 579 രൂപയാണ് വില. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും 56 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു.
പോസ്‌റ്റ് പെയ്‌ഡ്: 449 രൂപ പ്ലാൻ: ഈ പ്ലാൻ ഡാറ്റ റോള്‍ഓവർ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, ഒരു എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയ്‌ക്കൊപ്പം 40ജിബി ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു. 549 രൂപ പ്ലാൻ: റോള്‍ഓവർ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, എക്‌സ്ട്രീം പ്രീമിയം, 12 മാസത്തേക്ക് ഡിസ്‌നി+ഹോട്ട്സ്‌റ്റാർ, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം എന്നിവ ഉള്‍പ്പെടെ 75 ജിബി ഡാറ്റയും ഇതില്‍ ലഭ്യമാകും.
699 രൂപ പ്ലാൻ: ഈ പ്ലാനില്‍ ഡാറ്റ റോള്‍ഓവർ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, 12 മാസത്തേക്ക് എക്‌സ്ട്രീം പ്രീമിയം, ഡിസ്‌നി ഹോട്ട്സ്‌റ്റാർ, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം, 2 കണക്ഷനുകള്‍ക്ക് വിങ്ക് പ്രീമിയം എന്നിവയോടുകൂടി 105ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. 999 രൂപയുടെ പ്ലാൻ: ഈ പ്ലാൻ 190ജിബി ഡാറ്റ റോള്‍ഓവർ, അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്‌എംഎസ്, എക്‌സ്ട്രീം പ്രീമിയം, ഡിസ്‌നി+ഹോട്ട്സ്‌റ്റാർ 12 മാസത്തേക്ക്, കൂടാതെ 4 കണക്ഷനുകള്‍ക്ക് ആമസോണ്‍ എന്നിവയോടെ ലഭിക്കും.