video
play-sharp-fill

എയർട്ടെലും 5ജിയിലേക്ക് കടന്നു; ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത് എട്ട് നഗരങ്ങളില്‍

എയർട്ടെലും 5ജിയിലേക്ക് കടന്നു; ആദ്യ ഘട്ടത്തില്‍ സേവനം ലഭിച്ചത് എട്ട് നഗരങ്ങളില്‍

Spread the love

 

കൊച്ചി :എയര്‍ട്ടെലും 5ജി സേവനം ലഭ്യമാക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജ്യത്ത് 5 ജി സേവനം ലഭ്യമായിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളില്‍ 5ജി സേവനം നിലവില്‍ വന്നു.

4ജി സേവനത്തിന്റെ നിരക്കില്‍ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 13 നഗരങ്ങളില്‍ ദീപാവലിയോടെ വിവിധ സേവനദാതാക്കള്‍ 5ജിഎത്തിക്കും. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രണ്ട് വര്‍ഷത്തിനകം 5ജി സേവനം എത്തിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ലക്ഷ്യം.

‘കഴിഞ്ഞ 27 വര്‍ഷമായി ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്ഥാപനമാണ് എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി ഇപ്പോള്‍ എയര്‍ടെല്‍ വച്ചിരിക്കുകയാണ്’- ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ആപ്പിള്‍, സാംസങ്ങ്, ഷവോമി, ഒപ്പോ, റിയല്‍മി, വണ്‍ പ്ലസ് എന്നിവയുടെ 5ജി മോഡലുകളില്‍ 5ജി സേവനം ലഭിക്കും. സാംസങ്ങ് ഫോള്‍ഡ് സീരീസ്, ഗാലക്‌സി എസ് 22 സീരീസ്, സാംസങ്ങ് എം32, ഐഫോണ്‍ 12 സീരീസ് മുതലുള്ളവ, റിയല്‍മി 8എസ് 5ജി, റിയല്‍മി എക്‌സ് 7 സീരീസ്, റിയല്‍മി നാര്‍സോ സീരീസ്, വിവോ എക്‌സ് 50 മുതലുള്ള ഫോണുകള്‍, വിവോ ഐക്യുഒഒ സീരീസ്, ഒപ്പോ റെനോ5ജി, വണ്‍ പ്ലസ് 8 മുതലുള്ള ഫോണുകള്‍ തുടങ്ങിയവയില്‍ 5ജി സേവനം ലഭിക്കും. ഒരു സെക്കന്‍ഡില്‍ 600എംബി സ്പീഡാണ് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.