play-sharp-fill
ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും; യൂസഫലിയുടെ വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് കറങ്ങിയത്‌  മിനിറ്റുകളോളം

ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും; യൂസഫലിയുടെ വിമാനം ലാൻഡ് ചെയ്യാതെ ആകാശത്ത് കറങ്ങിയത്‌ മിനിറ്റുകളോളം


സ്വന്തം ലേഖകൻ

കണ്ണൂർ: ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും എത്തി. വിമാനത്താവളത്തിനുള്ളിൽ കയറി കൂടിയ ആറ് കുറുക്കന്മാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായി പിന്നീട് അധികൃതർ. ആദ്യം കാഴ്ചക്കാർക്ക് അത്ഭുതമായെങ്കിലും പിന്നീട് തലവേദനയായി. റൺവേയിൽ കയറിയ കുറുക്കൻ അധികൃതരെ വട്ടം കറക്കി. കുറുക്കന്റെ വികൃതി കാരണം വ്യവസായി എംഎ യൂസഫലിയുടെ വിമാനം എട്ട് മിനിറ്റ് വൈകിയാണ് ഇന്നലെ ലാൻഡ് ചെയ്തത്.
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിൽനിന്ന് രാവിലെ 8.07നാണ് യൂസഫലിയുടെ സ്വകാര്യ വിമാനം പറന്നുയർന്നത്. എട്ടേ മുക്കാലായിരുന്നു കണ്ണൂരിലെ ലാൻഡിങ് സമയം. റൺവേയിലേക്ക് ലാൻഡ് ചെയ്യാനായി തുടങ്ങുന്നതിനിടയിലാണ് പൈലറ്റ് കുറുക്കനെ കണ്ടത്. തുടർന്ന് വീണ്ടും പറന്ന് ഉയർന്ന് വട്ടം കറങ്ങി എട്ട് മിനിറ്റിന് ശേഷം ലാൻഡ് ചെയ്തു. ഉദ്ഘാടന ദിനം തന്നെ കുറുക്കൻ റൺവേയിൽ കയറിയത് ഉദ്യോഗസ്ഥർക്ക് തലവേദനയായി. റൺവേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്മാർ അകത്ത് കയറിയത്. കൂടുതൽ കുറുക്കന്മാർ കയറാതിരിക്കാൻ പൈപ്പിന് നെറ്റ് കെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്ത് കയറിയവയ്ക്ക് പുറത്തിറങ്ങാൻ സാധിക്കാതെ വന്നത്. പിന്നീട് പല തന്ത്രങ്ങളും പയറ്റി ഇവരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിയിറച്ചി നൽകി വലയിട്ട് പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു.