video
play-sharp-fill

വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള പരിശോധന നേരിട്ട്  പ്രവാസികൾ: ഇനി മുതല്‍ ഇത്തരം സമീപനം പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള പരിശോധന നേരിട്ട് പ്രവാസികൾ: ഇനി മുതല്‍ ഇത്തരം സമീപനം പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Spread the love

ന്യൂഡൽഹി: വിദേശത്ത് നിന്നും കള്ളക്കടത്തിലൂടെ വലിയ തോതില്‍ സ്വർണം എത്തുന്ന രാജ്യമാണ് ഇന്ത്യ. നികുതി വെട്ടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് ഇത്തരത്തില്‍ സ്വർണം കൊണ്ടുവരുന്നതിനുള്ള പ്രധാന കാരണം

 

കള്ളക്കടത്ത് അല്ലാതെ വ്യക്തിഗത ആവശ്യത്തിനായും വിദേശത്ത് നിന്നും ആളുകള്‍ സ്വർണം കൊണ്ടുവരാറുണ്ട്. മലയാളികളെ സംബന്ധിച്ചാണെങ്കില്‍ യു എ ഇയില്‍ നിന്നുമാണ് ഇത്തരത്തില്‍ പ്രധാനമായും സ്വർണം വാങ്ങുന്നത്.

കുറഞ്ഞ അളവിലാണെങ്കിലും സ്വർണം കൊണ്ടുവരുമ്ബോള്‍ വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള പരിശോധനകള്‍ക്കും ആളുകള്‍ വിധേയമാകാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇത്തരം സമീപനം പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൈതൃകമായി ലഭിച്ചതോ അല്ലെങ്കില്‍ വ്യക്തിഗത ആവശ്യത്തിനോയുള്ള സ്വർണാഭരണങ്ങളുമായി ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരില്‍ നിന്ന് വ്യക്തമായ കാരണമില്ലാതെ സ്വർണം പിടിച്ചെടുക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ലെന്നാണ് ഡല്‍ഹി കോടതി പറഞ്ഞത്.

 

ഗള്‍ഫില്‍ നിന്നെത്തുന്ന യാത്രക്കാർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെച്ചൊല്ലി ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ വലിയ രീതിയിലുള്ള ചോദ്യം ചെയ്യല്‍ നടത്താറുണ്ട്. ഇതിനെതിരായ ലഭിച്ച മുപ്പതോളം പരാതികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം സിങ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.

 

2016 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ബാഗേജ് നിയമപ്രകാരം വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികളില്‍ സ്ത്രീകള്‍ക്ക് 40 ഗ്രാമും (8പവനും) പുരുഷന്മാർക്ക് 20 ഗ്രാം (2.5 പവൻ) സ്വർണവും നികുതി രഹിതമായി കൊണ്ടുവരാന്‍ സാധിക്കും. ഈ പരിധിക്ക് മുകളിലാണെങ്കില്‍ നിശ്ചിത നിരക്കിലുള്ള നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ പൈതൃകമായി ലഭിച്ച സ്വർണാഭരണങ്ങള്‍ക്ക് ഈ ചട്ടം ബാധകമാണോ അല്ലയോ എന്നത് നിയമത്തില്‍ വ്യക്തമാക്കുന്നില്ലെന്നത് ഒരു പ്രതിസന്ധിയാണ്.