വിമാനത്താവളത്തില്‍ ഇനി ബാഗ് നഷ്ടമാകില്ല; ഗൂഗിളിന്റെ പുതിയ ലഗേജ് ട്രാക്കിംഗ് സംവിധാനം വരുന്നു

Spread the love

കൊച്ചി: വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് പരിഹാരവുമായി ഗൂഗിള്‍. തങ്ങളുടെ ‘ഫൈൻഡ് മൈ ഡിവൈസ്’ നെറ്റ്‌വർക്ക് വിപുലീകരിച്ചുകൊണ്ട് വിമാനത്താവളങ്ങളില്‍ ബാഗുകള്‍ ട്രാക്ക് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

video
play-sharp-fill

ഇതിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ലഗേജിന്റെ തത്സമയ ലൊക്കേഷൻ എയർലൈൻ അധികൃതരുമായി പങ്കിടാൻ സാധിക്കും. പ്രമുഖ വിമാനക്കമ്പനിയായ ടർക്കിഷ് എയർലൈൻസുമായി സഹകരിച്ച്‌ ഈ സംവിധാനം ഇതിനകം പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

 

യാത്രക്കാർക്ക് ഏറെ ലളിതമായ രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലഗേജില്‍ ഒരു ചെറിയ ട്രാക്കർ ഘടിപ്പിക്കുകയാണ് ആദ്യം വേണ്ടത്. ബാഗ് നഷ്ടപ്പെട്ടാല്‍ ആപ്പ് വഴി ലഭിക്കുന്ന ട്രാക്കിംഗ് ലിങ്ക് എയർലൈൻ അധികൃതർക്ക് കൈമാറാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിമാനക്കമ്പനികളുടെ വെബ്സൈറ്റിലോ ആപ്പിലോ ഉള്ള ബാഗേജ് ക്ലെയിം ഫോമില്‍ ഈ ലിങ്ക് നല്‍കുന്നതോടെ ജീവനക്കാർക്ക് ലഗേജ് എളുപ്പത്തില്‍ കണ്ടെത്താനാകും. സുരക്ഷ മുൻനിർത്തി ഈ ലിങ്ക് ഏഴ് ദിവസത്തിന് ശേഷം സ്വയം പ്രവർത്തനരഹിതമാകും. കൂടാതെ, കൈമാറുന്ന വിവരങ്ങളെല്ലാം എൻക്രിപ്റ്റ് ചെയ്തിട്ടുള്ളതിനാല്‍ ഡാറ്റ സുരക്ഷിതമായിരിക്കും.