തമിഴ്നാട്ടില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി; രണ്ട് ട്രെയിനി പൈലറ്റുമാർക്ക് പരിക്ക്

Spread the love

ചെന്നൈ:  തമിഴ്നാട്ടില്‍ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി. തിരുച്ചിരപ്പള്ളി -പുതുക്കോട്ട ദേശീയപാതയില്‍ പുതുകോട്ടയിലെ നാർത്തമലയില്‍ ആണ് സംഭവം.

video
play-sharp-fill

രണ്ട് ട്രെയിനി പൈലറ്റുമാർ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിമാനം ഇറങ്ങിയതിന് സമീപത്തായി മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.

ഒറ്റ എഞ്ചിൻ ഉള്ള സെസ്ന 172 വിമാനമാണ് അപ്രതീക്ഷിതമായി നിലത്തിറക്കിയത്. സാങ്കേതിക തകരാർ ആണ് കാരണം എന്നാണ് സൂചന. വിമാനത്തിന്റെ മുൻവശത്തിന് തകരാർ പറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group