വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കി; രോഗികളും ഗര്‍ഭിണികളുമടക്കം ഇരുന്നൂറോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി; തുണയായി റിയാദ് കെഎംസിസി

Spread the love

വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കി, രോഗികളും ഗര്‍ഭിണികളുമടക്കം ഇരുന്നൂറോളം യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി, തുണയായി റിയാദ് കെഎംസിസി, റിയാദ് വഴി നാട്ടിലേക്ക് പോകുവാൻ കണക്ഷൻ ഫ്ലൈറ്റുകള്‍ എടുത്തിരുന്ന സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ വിമാനങ്ങള്‍ അപ്രതീക്ഷിതമായി റദ്ദാക്കപ്പെട്ടതോടെയാണ് ഇവർ ദുരിതത്തിലായത്.

video
play-sharp-fill

കുടുംബങ്ങളും രോഗികളും ഗർഭിണികളും കുട്ടികകളുമടക്കം നിരവധി ആളുകളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടൻ തന്നെ റിയാദ് കെഎംസിസി സെൻട്രല്‍ കമ്മിറ്റി ഭാരവാഹികളും, വെല്‍ഫെയർ വിങ് പ്രവർത്തകരും വിമാനത്താവളത്തിലേക്ക് എത്തുകയായിരിന്നു. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സംഘം ഉറപ്പുവരുത്തി. പ്രത്യേകിച്ച്‌ രോഗികളായവർക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കാൻ പ്രവർത്തകർ മുൻകൈ എടുത്തു. കൂടാതെ, വിമാനത്താവളത്തില്‍ കുടുങ്ങിയ മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിക്കാനും അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കാനും കെഎംസിസി നേതൃത്വം വഹിച്ചു.

സെൻട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, വെല്‍ഫെയർ വിംഗ് ചെയർമാനും സെക്രട്ടറിയുമായ റഫീഖ് മഞ്ചേരി, ഭാരവാഹികളായ അസീസ് വെങ്കിട്ട, അഷ്റഫ് കല്‍പകഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ മെഹ്ബൂബ് ചെറിയ വളപ്പില്‍, റിയാസ് തിരൂർക്കാട്, ഹാഷിം കോട്ടക്കല്‍, അഷ്റഫ് കല്‍പ്പറ്റ, റസാഖ് പൊന്നാനി, നസീർ വളപുരം, മുസമ്മില്‍ പാലത്തിങ്ങല്‍, ഷറഫു മടവൂർ, ഷഫീഖ് കുറുവ, ദഖ്‌വാൻ വയനാട്, സജീം പാനൂർ, ഇസ്ഹാഖ് താനൂർ എന്നിവരാണ് സഹായ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധിയില്‍ യാത്രക്കാർക്ക് വലിയ ആശ്വാസമായാണ് കെഎംസിസി പ്രവർത്തകരുടെ ഇടപെടല്‍ മാറിയത്. സഹായം ലഭിച്ചതില്‍ യാത്രക്കാർ കെഎംസിസി പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group