ഈ മാസം 12 മുതൽ15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്ന് പറക്കും; ആശങ്ക വേണ്ടെന്ന് അധികൃതർ

Spread the love

ഈ മാസം 12 മുതൽ 15 വരെയുള്ള തീയതികളിൽ വിമാനങ്ങൾ താഴ്ന്നു പറക്കാൻ ഇടയുണ്ടെന്നും ഇതിൽ ആശങ്കവേണ്ടെന്നും അറിയിച്ച് അധികൃതർ. ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിമാന സർവേയുടെ ഭാഗമായാണ് ഇത് നടക്കുക.

video
play-sharp-fill

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സർവ്വേ നടത്തുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും സർവേ നടത്തും. ഈ ദിവസങ്ങളിൽ വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ഇവർ അറിയിക്കുന്നത്.