യുദ്ധവിമാനങ്ങൾ അനായാസം പറപ്പിച്ച് മികവ് തെളിയിച്ച ചങ്ങനാശേരി സ്വദേശി എയർ മാർഷൽ ഫിലിപ്പ് തോമസ് വിരമിച്ചു.

Spread the love

ചങ്ങനാശേരി: വ്യോമസേനയില്‍ 35 വര്‍ഷത്തെ സേവനത്തിനുശേഷം എയര്‍മാര്‍ഷല്‍ ഫിലിപ്പ് തോമസ് വിരമിച്ചു. വൈസ്മാര്‍ഷല്‍ പദവിയില്‍ സേവനം

video
play-sharp-fill

ചെയ്തിരുന്ന ഇദ്ദേഹത്തിന് മേയ് മുപ്പതിന് എയര്‍മാര്‍ഷല്‍ പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു.
31നാണ് വിരമിച്ചത്.

ചങ്ങനാശേരി കണ്ടങ്കരി പരേതനായ ഓണററി ഫ്‌ളൈയിംഗ് ഓഫീസര്‍ തോമസ്-ചിന്നമ്മ ദമ്ബതികളുടെ മകനായ ഫിലിപ്പ് തോമസ് 1990ലാണ് വ്യോമസേനയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഗ് 21, മിഗ് 29, സുഖോയ് 30 തുടങ്ങിയ യുദ്ധവിമാനങ്ങള്‍ നാലായിരം മണിക്കൂറിലേറെ പറത്തിയ വൈമാനികനെന്ന പ്രത്യേകത ഇദ്ദേഹത്തിനുണ്ട്.

ജോധ്പുരിലെ വ്യോമസേനാ താവളത്തിലെ കമാന്‍ഡിംഗ് എയര്‍ ഓഫീസര്‍ ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ഡല്‍ഹിയിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നുമാണ് വിരമിച്ചത്.

എച്ച്‌പിസിഎല്ലിലെ ഉദ്യോഗസ്ഥയായിരുന്ന കല്പന കൗളാണ് ഭാര്യ. മകന്‍. ദീപാംശു കൗള്‍ ഫിലിപ്പ്.