
ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു. 200 യാത്രക്കാരുമായി ലാൻഡ് ചെയ്യുമ്പോളാണ് വിമാനത്തിന്റെ മുന്നിലെ ടയർ ഊരിപ്പോയത്. ഓർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപ്രതീക്ഷിത സംഭവം നടന്നത്.
200 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് സംഭവ സമയം വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ യാത്രക്കാരെ റണ്‍ വേയില്‍ വച്ച് തന്നെ പുറത്തിറക്കി.
സംഭവത്തില്‍ ആർക്കും പരിക്കുകളില്ല. യാത്രക്കാർക്ക് വിമാനത്താവള ടെർമിനലിലേക്ക് എത്താനായി റണ്‍വേയിലേക്ക് ബസുകള്‍ എത്തിച്ച് നല്‍കുകയായിരുന്നു. ഇതിന് ശേഷമാണ് എയർ ബസ് 321 നിരവധിപ്പേർ ചേർന്ന് റണ്‍വേയില്‍ നിന്ന് നീക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


