പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത; കേരളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്‍പ്രസ്, ഏപ്രില്‍ 5 മുതല്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്

Spread the love

മസ്കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസമായി മസ്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകള്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു.

video
play-sharp-fill

ഏപ്രില്‍ അഞ്ച് മുതല്‍ ഏപ്രില്‍ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 11:25ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കള്‍, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ രാത്രി 8:10ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും.

മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള സർവീസുകള്‍ നിലവിലുള്ളതുപോലെ തുടരും. അതേസമയം കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സർവീസുകള്‍ പുതിയ ഷെഡ്യൂളിലില്ല.