video
play-sharp-fill

യുവതിക്ക് നേരെ വെടിവെപ്പ് ; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ ; കൊറിയർ നല്‍കാനെന്ന പേരിൽ എത്തിയ പ്രതി രക്ഷപ്പെട്ടു

യുവതിക്ക് നേരെ വെടിവെപ്പ് ; ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീ ; കൊറിയർ നല്‍കാനെന്ന പേരിൽ എത്തിയ പ്രതി രക്ഷപ്പെട്ടു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയർഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷൈനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്.

അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷൈനി പൊലീസിനോട് പറഞ്ഞു.

എൻആര്‍എച്ച്‌എം ജീവനക്കാരിയായ ഷൈനിക്ക് വലതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷൈനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണില്‍ നിന്നുള്ള കൊറിയർ നല്‍കാന്നെ പേരിലാണ് മുഖംമൂടി ധരിച്ച്‌ അക്രമി എത്തിയത്. ഷൈനിയുടെ ഭാര്യാ പിതാവ് പാഴ്സല്‍ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷൈനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group