മുണ്ടക്കൈ ദുരന്ത ഭൂമിയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എയർ ലിഫ്റ്റിങ് ആരംഭിച്ചു

Spread the love

 

മേപ്പാടി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്ടർ എത്തി. ചൂരൽമലയിൽ കുടുങ്ങിക്കിടന്നവരെ എയർലിഫ്റ്റ് ചെയ്ത് പുറത്തെത്തിച്ചു.

video
play-sharp-fill

 

പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയർ ലിഫ്റ്റ് ചെയ്തത്. കാലാവസ്ഥ പ്രതികൂലമാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. മണ്ണിനടിയിൽ ഇനിയും ആളുകൾ അകപ്പെട്ടിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്, അവർക്കയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ രാത്രികാലങ്ങളിലും തിരച്ചിൽ നടത്തണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.