കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് ; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

കുത്തനെ കുതിക്കുന്ന വിമാന ടിക്കറ്റ് നിരക്ക് ; സർക്കാർ ഇടപെടണമെന്ന് ആവശ്യം, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

ദുബൈ: വേനലവധി തുടങ്ങാനിരിക്കെ അമിത വിമാന ടിക്കറ്റ് നിരക്കിനെതിരെ പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍. നിരക്ക് കുറയ്ക്കാനുള്ള നിർദേശങ്ങള്‍ നടപ്പാക്കാത്തത് പ്രവാസികളോടുള്ള അനീതിയാണെന്ന് കെഎംസിസി വിമ‍ർശിച്ചു.

വിമാന യാത്രാരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്ന് ഐസിഎഫ് ആവശ്യപ്പെട്ടു.

ജൂണ്‍ അവസാനത്തോടെ സ്കൂളുകളടച്ച്‌ വേനലവധിക്ക് പ്രവാസി മലയാളികള്‍ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കും. വിമാനനിരക്കും അതുപോലെ കുത്തനെ കയറും. കേന്ദ്രത്തില്‍ പുതിയ സർക്കാരും ജനപ്രതിനിധികളും എത്തിയ സാഹചര്യത്തില്‍ സമ്മർദം ശക്തമാക്കുകയാണ് പ്രവാസികള്‍. അവസാനിക്കാത്ത ആകാശച്ചതികള്‍ എന്ന പേരിലായിരുന്നു ഐസിഎഫ് യുഎഇയില്‍ ജനകീയ സദസ്സുകള്‍. ദുബൈ സെൻട്രല്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ മാധ്യമപ്രവർത്തകരും പൊതുപ്രവർത്തകരുമുള്‍പ്പടെ ചർച്ചകളില്‍ പങ്കെടുത്തു. വിഷയത്തില്‍ കേന്ദ്രവും സ്ഥാനവും ഇടപെടണമെന്ന ആവശ്യമാണ് ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിഎഫ് ന്യൂദുബൈ സെൻട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സും പ്രവാസികളുടെ പ്രതിഷേധത്തിന്റെ ചൂട് വ്യക്തമാക്കുന്നതായി. ചാർട്ടേഡ് വിമാനങ്ങള്‍, പുതിയ സർവ്വീസുകള്‍, കപ്പല്‍ സർവ്വീസ് എന്നിവയുടെ സാധ്യതകളും ചർച്ചയില്‍ ഉയർന്നു. വിമാന നിരക്കിലെ ചൂഷണത്തിനെതിരെ സർക്കാരുകള്‍ ഇടപടാതിരിക്കുന്നത് പ്രവാസികളോടുള്ള അനീതിയാണെന്ന് ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാക്കമ്മറ്റി വിളിച്ചുചേർത്ത പ്രഭാത സംഗമത്തില്‍ ചർച്ച ഉയർന്നു. വിമാന നിരക്കിനപ്പുറം ഉത്തരവാദിത്തമില്ലാത്ത വൈകലും റദ്ദാക്കലും സർവ്വീസ് വെട്ടിക്കുറയ്ക്കലുമാണ് പ്രതിഷേധത്തെ ശക്തമാക്കുന്നത്. ഇടപെടലുണ്ടായില്ലെങ്കില്‍ ശക്തമായ തീരുമാനങ്ങള്‍ക്കും, നിയമ നടപടികള്‍ക്കുമാണ് ആലോചന.