എയര്‍ ഇന്ത്യയിൽ സഹയാത്രികന്‍റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

Spread the love

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരനെ 30 ദിവസത്തേക്ക് എയർ ഇന്ത്യ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച്‌ തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു.

വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. ഇന്നലെ ദില്ലിയില്‍ നിന്ന് പുറപ്പെട്ട ദില്ലി ബാങ്കോക് എയർ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയില്‍ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group