അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എയര്‍ ഇന്ത്യ 25 ലക്ഷം രൂപ ഇടക്കാല സഹായമായി നല്‍കും

Spread the love

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷംരൂപ നല്‍കും. നേരത്തെ പ്രഖ്യാപിച്ച ഒരു കോടിക്ക് പുറമെയാണിത്.

video
play-sharp-fill

എയർ ഇന്ത്യ സിഇഒ എൻ ചന്ദ്രശേഖരൻ അടക്കമുള്ളവർ അഹമ്മദാബാദില്‍ തുടരുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാനായി ഇരുന്നൂറോളം ജീവനക്കാരെ നിയോഗിച്ചതായും സിഇഒ അറിയിച്ചു.

ഡിജിസിഎ നിർദേശിച്ച സുരക്ഷാ പരിശോധനകള്‍ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളില്‍ ഒറ്റത്തവണ സുരക്ഷാ പരിശോധനകള്‍ പൂർത്തിയാക്കിയതായി എയർ ഇന്ത്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകള്‍ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകള്‍ ഉടൻ പൂർത്തിയാക്കും.

ബോയിങ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് സുരക്ഷ വിലയിരുത്തല്‍ വേണമെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരുന്നു. ബോയിങ് 787 ശ്രേണിയില്‍പ്പെട്ടവിമാനങ്ങളില്‍ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നല്‍കിയതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. വ്യോമസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.