play-sharp-fill
ക്യാബിന്‍ ക്രൂവിനോട് മാനേജ്‌മന്റ് വിവേചനപരമായ സമീപനം സ്വീകരിക്കുന്നു; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍; പങ്കെടുക്കുന്നത് മുന്നോറോളം ജീവനക്കാർ; സംസ്ഥാനത്ത് 86 വിമാന സര്‍വീസുകളെ ബാധിച്ചേക്കും

ക്യാബിന്‍ ക്രൂവിനോട് മാനേജ്‌മന്റ് വിവേചനപരമായ സമീപനം സ്വീകരിക്കുന്നു; അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍; പങ്കെടുക്കുന്നത് മുന്നോറോളം ജീവനക്കാർ; സംസ്ഥാനത്ത് 86 വിമാന സര്‍വീസുകളെ ബാധിച്ചേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് ക്യാബിന്‍ ക്രൂവിനോട് മാനേജ്‌മന്റ് വിവേചനപരമായ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയന്‍.


ജനുവരി 15 മുതല്‍ ജീവനക്കാർ സമരം ആരംഭിക്കും. ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം ഉണ്ടായ ക്യാബിന്‍ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ ഒരുവര്‍ഷമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷന്‍ ഫിനാന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ നിയമന കരാര്‍ കാലാവധി നിലനിര്‍ത്തുകയും ക്യാബിന്‍ ക്രൂവിന്റെ അഞ്ചുവര്‍ഷത്തെ നിയമന കരാര്‍ മാത്രം ഒരു വര്‍ഷമായി വെട്ടിക്കുറക്കുകയും ചെയ്തത് വിവേചനമാണ്.

ഇതിന് പുറമെ ഡ്യൂട്ടിക്കിടയില്‍ അംഗവൈകല്യം സംഭവിച്ച ക്യാബിന്‍ ക്രൂ ജീവനക്കാരനെഗ്രൗണ്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി.